ഡബ്ളിന്‍: TIIMS ന്റെ ആഭിമുഖ്യത്തില്‍, അയര്‍ലന്‍ഡില്‍ ആദ്യമായി സംഘടിപ്പിയ്ക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരം, ഒക്ടോബര്‍ 25~ന് ഡബ്ളിനിലെ നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ ഇന്‍ഡോര്‍ അരീനയില്‍ അരങ്ങേറും.
ശിശിരത്തിന്റെ ആലസ്യത്തിന് ചൂടുപകര്ന്ന്, അയര്‍ലന്‍ഡിലെ ചാമ്പ്യന്‍ പോരാളികള്‍ക്കൊപ്പം പത്തോളം വിദേശ ടീമുകള്‍ കൂടി അണിനിരക്കുന്ന തീപാറുന്ന പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്.
Areva Furniture (അരെ വാ ഫര്‍ണിച്ചര്‍) നല്കുന്ന 4000 യൂറോയുടെ ഒന്നാം സമ്മാനത്തിനും സ്വര്‍ണ്ണക്കപ്പിനും വേണ്ടി, നോര്‍ത്ത് അമേരിക്കന്‍ ചാമ്പ്യന്മാരായ പോരാളികള്‍, ജോമോന് തൊടുകന്റെ നേതൃത്വത്തില്‍ ആദ്യമായി അയര്‍ലന്‍ഡില്‍ എത്തുന്നതും ഒരു സവിശേഷതയാണ്. വടംവലിയിലെ മല്ലയോദ്ധാക്കളോട് കൊമ്പുകോര്‍ക്കാന്‍ കുവൈറ്റ്, യുകെ, മാള്‍ട്ട, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചാമ്പ്യന്‍ ടീമുകളും പങ്കെടുക്കും.
യൂറോപ്പ് ഇന്നുവരെ കണ്ടിട്ടില്ലാത്ത മലയാളി വടംവലി മാമാങ്കം ഒരു വന്‍ വിജയമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. അതോടൊപ്പം, കാണികള്‍ക്കായി അയര്‍ലന്‍ഡിലെ പ്രൊഫഷണല്‍ ടീമുകളുടെ വാശിയേറിയ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
മറ്റു സമ്മാനങ്ങള്‍
രണ്ടാം സമ്മാനം: 2000 യൂറോ(സ്പോണ്സര്: പിങ്ക് സോള്‍ട്ട് ഇന്ത്യന്‍ റെസ്റേറാറന്റ്, ബ്രേ)
മൂന്നാം സമ്മാനം: 1000 യൂറോ(സ്പോണ്സര്: Blinds Gallery)
നാലാം സമ്മാനം: 500 യൂറോ(സ്പോണ്സര്: ഫിനാന്‍സ് സൊല്യൂഷന്‍സ്)
5 മുതല്‍ 8 വരെ സ്ഥാനക്കാര്‍ക്ക്: 100 യൂറോ വീതം
വടംവലി മത്സരത്തോടൊപ്പം മറ്റു കലാ~കായിക വിനോദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments: